15, October 2026
അധികാരസ്വരൂപങ്ങൾ – ബുധിനിയിൽ
Author(s): മനോജ് കുമാർ വി
Authors Affiliations:
അസിസ്റ്റന്റ് പ്രൊഫസർ
മലയാളവിഭാഗം, ഫാത്തിമ മാതാ നാഷണൽ കോളേജ്
(ഓട്ടണോമസ്), കൊല്ലം.
DOIs:10.2018/SS/202610007     |     Paper ID: SS202610007Abstract
Keywords
Cite this Article/Paper as
References
പ്രബന്ധസംഗ്രഹം
സാഹിത്യാദികലകൾ ഉൾപ്പെടെയുള്ള സർഗാത്മകസംവാദങ്ങൾ ജീവിത-സംബന്ധമായ സങ്കല്പങ്ങൾ മനുഷ്യർക്കുണ്ടെന്നതിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. വ്യക്തികൾ തമ്മിലും വ്യക്തികളും സമൂഹവും തമ്മിലും തിരിച്ചും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക ജീവിതത്തിന്റെ സ്വാഭാവികമായ ഉപാധി ഭാഷയാണ്. സാഹിത്യാദികലകളിൽ അഭിരമിക്കുന്നവർ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജീവിതങ്ങളെ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അവിടെ പ്രത്യക്ഷ-മായോ പരോക്ഷമായോ കടന്നുവരാവുന്ന ഒരു പ്രമേയം അധികാരമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ജീവജാലങ്ങളുടെ തന്നെയോ സ്വതന്ത്രമായ ഇച്ഛയ്ക്കും പ്രവർത്തനത്തിനും മേൽ മറ്റൊരു വ്യക്തിയോ സമൂഹമോ ഏർപ്പെടുത്തുന്ന നിയന്ത്രണത്തെയും നായകത്വത്തെയുമാണ് അധികാരം എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത്. വ്യക്തിയുടെ സ്ഥാനമാനങ്ങൾ, പദവി, ജാതി, മതം, ലിംഗപദവി, സാമ്പത്തികശേഷി, കായികവും മാനസികവും ബൗദ്ധികവുമായ കരുത്ത് എന്നിവയൊക്കെ അതിന് കാരണമാകും. `ബുധിനി' എന്ന സാറാ ജോസഫിന്റെ നോവലിലെ അധികാരസ്വരൂപങ്ങളെ ചിഹ്നശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധത്തിലുള്ളത്.
താക്കോൽ വാക്കുകൾ
അധികാരം, മേൽക്കോയ്മ, പ്രത്യയശാസ്ത്രം, ചിഹ്നശാസ്ത്രം, ചിഹ്നം, സൂചകം, സൂചിതം, ഇതിവൃത്തം, കഥാപാത്രങ്ങൾ, നോവൽ, ബുധിനി.
മനോജ് കുമാർ വി 92026); അധികാരസ്വരൂപങ്ങൾ – ബുധിനിയിൽ, Shikshan Sanshodhan : Journal of Arts, Humanities and Social Sciences, ISSN(o): 2581-6241, Volume – 9, Issue – 10, Available on – https://shikshansanshodhan.researchculturesociety.org/
![SHIKSHAN SANSHODHAN [ ISSN(O): 2581-6241 ] Peer-Reviewed, Referred, Indexed Research Journal.](https://shikshansanshodhan.researchculturesociety.org/wp-content/uploads/SS-TITLE-HEADER.png)