8, July 2025
ഇന്ത്യൻ സാഹിത്യത്തിലെ പ്രവാസാവിഷ്കാരം – ഒരു പഠനം
Author(s): ഡോ റോഷ്നി എം
Authors Affiliations:
അസിസ്റ്റന്റ് പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം
DOIs:10.2018/SS/202507001     |     Paper ID: SS202507001Abstract
Keywords
Cite this Article/Paper as
References
പ്രബന്ധ സംഗ്രഹം:- സാഹിത്യത്തിൽ ഉടനീളം പ്രവാസത്തിന്റെ രേഖകൾ കാണാം. ആദ്യകാല കൃതികളിൽ പ്രവാസ ജീവിതത്തെ ചിത്രീകരിക്കുകയല്ല. പരദേശത്തിന്റെ അന്തരീക്ഷം കൃതിയുടെ ഭാഗമാവുകയാണ് ചെയ്തത് എന്നാൽ ഉത്തരാധുനിക രചനകളിൽ പ്രവാസം പ്രമേയമായി മാത്രമല്ല സവിശേഷമായ സാംസ്കാരിക ബോധമായും ജ്ഞാന രൂപമായും മാറുന്നു പ്രവാസത്തിന്റെ പരമ്പരാഗതമായ അർത്ഥത്തെ അവ അസ്ഥിരപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നു. ജീവിതായോധനത്തിലെ ഒരു പരിണിതിയെന്ന നിലയിൽ പരിഗണിക്കുകയും സ്മൃതിരൂപമായോ ഗൃഹാതുരത്വമായോ അപരിചിത ലോകങ്ങളോടുള്ള ആകാംക്ഷയോ ഒക്കെ ആവിഷ്കരിക്കപ്പെടുകയും ചെയ്ത പ്രവാസം ഗൗരവമേറിയ സാംസ്കാരിക അനുഭവമായും സ്വത്വപ്രശ്നമായും മാറുകയാണ് ഉത്തരാധുനിക സാഹിത്യത്തിൽ ചെയ്യുന്നത്. ഇന്ത്യൻ സാഹിത്യത്തിൽ പ്രവാസി എഴുത്തുകാരുടെ ഒരു നീണ്ട നിര തന്നെ കാണാൻ കഴിയും അതിൽ തന്നെ ഇംഗ്ലീഷിൽ രചന നടത്തുന്നവരുടെ കൃതികൾക്ക് ആഗോള വായനക്കാരുണ്ട്. അവ പലതും ലോക ശ്രദ്ധ നേടിയതും ആണ്. സ്വന്തം ദേശത്തെ ഉപേക്ഷിക്കേണ്ടി വന്ന കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന അവരുടെ രചനകൾക്ക് അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആ എഴുത്തുകാരുടെ രചനകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം.
താക്കോൽ വാക്കുകൾ : പ്രവാസം (diaspora), കുടിയേറ്റം (migration), 3ഇന്റഡെൻ്റർ തൊഴിലാളികൾ (Indenture labour), സാങ്കല്പിക സ്വദേശം (imaginary homeland).
ഡോ റോഷ്നി എം(2025); ഇന്ത്യൻ സാഹിത്യത്തിലെ പ്രവാസാവിഷ്കാരം – ഒരു പഠനം,
Shikshan Sanshodhan : Journal of Arts, Humanities and Social Sciences, ISSN(o): 2581-6241, Volume – 8, Issue – 7., Pp.1-8. Available on – https://shikshansanshodhan.researchculturesociety.org/
![SHIKSHAN SANSHODHAN [ ISSN(O): 2581-6241 ] Peer-Reviewed, Referred, Indexed Research Journal.](https://shikshansanshodhan.researchculturesociety.org/wp-content/uploads/SS-TITLE-HEADER.png)